Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coming To Germany

Europe

ജ​ർ​മ​നിയി​ൽ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ​ക്ക് പ​ഞ്ച​സാ​ര നി​കു​തി വ​രു​ന്നു; ഫെ​ഡ​റ​ൽ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

ബെ​ർ​ലി​ൻ: അ​മി​ത​മാ​യി പ​ഞ്ച​സാ​ര അ​ട​ങ്ങി​യ ശീതളപാനിയങ്കങൾ​ക്കും ജ്യൂ​സു​ക​ൾ​ക്കും പു​തി​യ നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ക​ര​ട് ബി​ല്ലി​ന് ജ​ർ​മ​ൻ ഫെ​ഡ​റ​ൽ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സിന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പാ​ർ​ല​മെ​ന്‍റിന്‍റെ  അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ 2027 ജൂ​ലൈ 1 മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

നി​കു​തി നി​ര​ക്കു​ക​ൾ

100 മി​ല്ലി​ലി​റ്റ​റി​ൽ 5 ഗ്രാം ​മു​ത​ൽ പ​ഞ്ച​സാ​ര അ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ൾ​ക്ക് ലി​റ്റ​റി​ന് 26 സെ​ന്‍റും, 8 ഗ്രാ​മോ അ​തി​ൽ കൂ​ടു​ത​ലോ ഉ​ള്ള​വ​യ്ക്ക് ലി​റ്റ​റി​ന് 32 സെ​ന്‍റുമാ​ണ് നി​കു​തി ചു​മ​ത്തു​ക.

ചെ​റു​കി​ട നി​ർ​മാതാ​ക്ക​ൾ​ക്ക് ഇ​ള​വ്

പ്ര​തി​വ​ർ​ഷം 10 ല​ക്ഷം ലി​റ്റ​റി​ൽ താ​ഴെ മാ​ത്രം പാ​നീ​യ​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന ക​മ്പ​നി​ക​ളെ ഈ ​നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

വി​ല​യും ഉ​ൽ​പാ​ദ​ന മാ​റ്റ​വും

നി​കു​തി ക​മ്പ​നി​ക​ളി​ൽ നി​ന്നാ​ണ് ഈ​ടാ​ക്കു​ക. ഇ​ത് വി​ല വ​ർ​ധി​പ്പി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് കൈ​മാ​റ​ണോ അ​തോ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യ്ക്ക​ണോ എ​ന്ന് ക​മ്പ​നി​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം.

 കു​ട്ടി​ക​ളി​ല​ട​ക്കം മ​ധു​ര​ത്തി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം കു​റ​യ്ക്കു​ക, ഈ ​നി​കു​തി വ​രു​മാ​ന​ത്തി​ലൂ​ടെ ജ​ർ​മ​നി​യി​ലെ നി​യ​മ​പ​ര​മാ​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്  പ്രീ​മി​യം നി​ര​ക്കു​ക​ൾ വ​ർ​ധിക്കാ​തെ സ്ഥി​ര​മാ​യി നി​ല​നി​ർ​ത്തു​ക എ​ന്നി​വ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. യു​കെ​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ നി​കു​തി മാ​തൃ​ക പി​ന്തു​ട​ർ​ന്നാ​ണ് പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Latest News

Corehub Up